തിരുവനന്തപുരം: ആൽവർസ്റ്റോൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉദ്ഘാടനവും മെഡിസിറ്റി ലോഗോ പ്രകാശനവും തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കിൽ ശ്രീ അടൂർപ്രകാശ് എം.പി നിർവഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഹെൽത്ത് കെയർ മേഖലയിലെ നൂതന അധ്യായമായി ആൽവർസ്റ്റോൺ മാറിയതായി അദ്ദേഹം പ്രസ്താവിച്ചു.
ചടങ്ങിൽ ഓപ്പറേഷൻ മാനേജർ ആര്യ.ജെ അധ്യക്ഷത വഹിച്ചു.
ആൽവർസ്റ്റോൺ ഡയറക്ടർ ശ്രീ. മുഹമ്മദ് ഉവൈസ് സ്വാഗതഭാഷണവും ആൽവർസ്റ്റോൺ മാനേജിങ്ങ് ഡയറക്ടർ ശ്രീ റിജാസ് റഹ്മാൻ റിപ്പോർട്ടും അവതരിപ്പിച്ചു. വെബ്സൈറ്റ് ലോഞ്ച് എം.എൽ.എ. ശ്രീ. വി. ശശിയും മെഡിസിറ്റി ലോഗോ പ്രകാശനം ശ്രീ ഡോ. ശ്രീകുമാർ ഇ, ഡോ. തോമസ് മാത്യു, ഡോ. എൽ. ജെ. ലോറൻസ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ആശംസാ പ്രസംഗങ്ങൾ:
- ഡോ. ശ്രീകുമാർ ഇ (ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വയറോളജി)
- ഡോ. തോമസ് മാത്യു (റിട്ട. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ)
- ഡോ. പത്മപ്രസാദ് (പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ചിറയിൻകീഴ്)
- ശ്രീമതി സിന്ദു (അഡീഷണൽ സെക്രട്ടറി, കേരള സെയിൽസ് ടാക്സ് അപ്പീൽ ട്രൈബ്യൂണൽ)
- ഡോ. എൽ. ജെ. ലോറൻസ് (റിട്ട. സീനിയർ വെറ്ററിനേറിയൻ & അസിസ്റ്റന്റ് ഡയറക്ടർ)
- ഡോ. അസീസ് തരുവണ(എഴുത്തുകാരൻ, അസിസ്റ്റന്റ് പ്രൊഫസർ, ഫാറൂക്ക് കോളേജ്)
- ശ്രീ. എം.എസ്. നൗഷാദ് (ബ്ലോക്ക് പ്രസിഡന്റ്, മംഗലപുരം കോൺഗ്രസ് കമ്മറ്റി)
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വിഷയത്തിൽ ഡോ. ദേവരാജ് ആർ (അസി. പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മുഖ്യ പ്രഭാഷണം നടത്തി.
കമ്പനി പ്രധിനിതികളായി മുഹമ്മദ് സിദ്ധീഖ് , ചന്ദു കൃഷ്ണൻ , ഹെൻസി ബായി എന്നിവരും സംസാരിച്ചു
കോ-ഓർഡിനേഷൻ ഹെഡായ ഗസൽ പി.ടി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ സന്നിഹിതരായിരുന്ന അതിഥികളുടെ സാന്നിധ്യം ചടങ്ങിന് ആകർഷണീയതയും ഗൗരവവും വർദ്ധിപ്പിച്ചു. ആൽവർസ്റ്റോൺ ഗ്രൂപ്പിന്റെ അർഹതപൂർണ്ണമായ സേവനങ്ങൾക്ക് തുടക്കമാകുന്ന ഈ സമ്മേളനം ആരോഗ്യ രംഗത്ത് പുതിയ മുന്നേറ്റങ്ങൾക്ക് വാതിൽതുറക്കുന്നു.