Alverstone Pharmacare Unveiling Ceremony

image

ആൽവർസ്റ്റോൺ ഫാർമകെയറിന്റെ ശിലാഫലക അനാച്ഛാദനവും ആൽവർസ്റ്റോൺ കോസ്മെറ്റിക്സിന്റെ ലോഗോ പ്രകാശനവും കേരള വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. 2025 ഡിസംബർ 17-ന് നടന്ന ചടങ്ങിൽ ആൽവർസ്റ്റോൺ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ശ്രീ. റിജാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
 

നാഷണൽ സെയിൽസ് മാനേജർ ശ്രീ. ജഗ്ദീഷ് ജി. മേനോൻ സ്വാഗതമാശംസിച്ചു. തുടർന്ന് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ശ്രീ. അരുണ്‍ കമ്പനിയുടെ ദർശനവും പ്രവർത്തന മേഖലകളും വിശദീകരിച്ചു.


മികച്ച സംഘാടനവും പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും ഉൾപ്പെടെ വിപുലമായ പങ്കാളിത്തം കൊണ്ട് ഈ സംഗമം ഏറെ ശ്രദ്ധേയമായി. ആരോഗ്യ രംഗത്ത് നവീന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ആൽവർസ്റ്റോൺ ഗ്രൂപ്പിന്റെ സേവനങ്ങൾക്ക് ഔദ്യോഗിക നാന്ദികുറിച്ച ഈ ചടങ്ങ്, വ്യവസായ–ആരോഗ്യ മേഖലകളിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുന്നു.

Our Manufacturing Partners